കിനാവ്

മനസ്സറിയാതെ മിഴികളിൽനിന്നിതാ
ഒരു നൂറു അശ്രുക്കൾ പൊഴിഞ്ഞു വീണു
ആ ക്ഷണം മനസിനെ തഴുകി തലോടുവാൻ
ഒരു കരം ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ
ഒരു പാഴ്കിനാവുപോൽ ആശിച്ചുപോയ്…

കിനാവിന്റെ ചിറകുകൾ ഒരു സംവത്സരത്തിന്നനുമിപ്പുറം
സഞ്ചരിച്ചീടവേ മനസ്സിൽ നനുത്ത തണുത്ത ഓർമകളും
കൈകോർത്ത തണലുകൾ, പങ്കിട്ട വീഥികൾ, ആഞ്ഞാഞ്ഞു ചവിട്ടിയ
സൈക്കിൾ പെടലുകൾ, ഒത്തിരി പ്രണയവും അതിനുമപ്പുറം പിണക്കങ്ങൾ

ഇനിയുമൊരു ജന്മമുണ്ടെങ്കിൽ എൻ പ്രിയേ വേര്പാടിന്
വേദനകൾ, നീറ്റൽ, പുകച്ചിൽ നമുക്ക് വേണ്ട
ഒരു നൂറു ആണ്ടുകൾ സ്നേഹത്തിന് ആഴികൾ പങ്കിടാനായ്
വെറുതെ എൻ മനം കൊതിക്കുന്നു്ണ്ടിതാ….