Site icon Sibeesh Passion

Nishabdham

നിശബ്ദം

ആരോ തട്ടി ഉണര്തിയത്‌പോലെ അവൻ അന്നും വളരെ യാന്ത്രികമായി എഴുന്നേറ്റു .എന്തെന്നറിയാത്ത മൂകമായ ഒരു അവസ്ഥ .എത്ര നാളുകൾക്ക് മുൻപാണ്‌ ഞാൻ ഇങ്ങനെയായി തീർന്നത് . അവൻ തന്നോട് തന്നെ ചോതിച്ചു . അറിയില്ല . എന്തായാലും ഒരു കാര്യം ഉറപ്പാണ്‌ . ഞാൻ ഒരുപാടു മാറിയിരിക്കുന്നു .തന്റെ മനസിനെ ഇളം കാറ്റിനോടൊപ്പം അഴിച്ചുവിടാതെ അവൻ അവന്റെ ചിന്തകൾക് അവിടെ തന്നെ അറുതി വരുത്തി . ഒരുപാടൊരുപാട് ചിന്തിച്ചിട്ടുണ്ട് ഇതേപറ്റി .

അവൻ ക്ലോക്കിൽ നോക്കികൊണ്ട്‌ മനസിനോട് പിറുപിറുത്തു . ഒന്ന് നേരം വെളുക്കാതിരുന്നെങ്കിൽ !!!. പിന്നെ ഒരു ഓട്ടമായിരുന്നു കുളിമുരിയിലോട്ട് . റെഡിയായി കൊളേജിലോട്ടു പോകാൻ പുറത്തേക്കു വന്നപോഴേക്കും ബസ്‌ പോയികഴിഞ്ഞിരുന്നു . അതിവേഗം തന്നെ ഒരു ഓട്ടോ വിളിച്ചു .

ഒരു യുദ്ധത്തിനു തയ്യാർ എന്ന മട്ടിൽ ഒരു വശത്തു പ്രിന്സിപളും കൂട്ടുകാരും നിൽകുന്നുണ്ടായിരുന്നു . ഓട്ടോയിൽനിന്ന് എത്തിനോക്കിയ രഖു കണ്ട കാഴ്ച്ച അതായിരുന്നു. ഒടുവിൽ രണ്ടും കല്പിച്ച് സിംഹമാടയിലേക്കെന്ന പോലെ അവൻ പ്രിന്സിപലിന്റെ അടുത്തേക്ക് നടന്നു .ഒരു ഇരയെ കിട്ടിയ സന്തോഷം ആ മുഖത്തുണ്ടായിരുന്നു .എന്താ നീ എന്നും ഇത്ര വൈകി വരുന്നത് എന്ന ചോത്യത്തിനു ഒരു മങ്ങിയ മൌനം മാത്രമായിരുന്നു അവന്റെ ഉത്തരം . എന്നാൽ ആ മൌനത്തിൽ അവൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു “ഞാൻ എപ്പോ വന്നാലും തനിക്കെന്താടാ മൊട്ട തലയാ ???”.

ഒടുവിൽ യുദ്ധത്തിനു അറുതി വരുത്തിയതു പോലെ അദ്ദേഹം അവനെ പറഞ്ഞു വിട്ടു .ഓടിപോയി ക്ലാസ്സിൽ കയറാൻ തുടങ്ങിയപ്പോഴേക്കും ക്ലാസ്സ്‌ ആരംഭിച്ചിരുന്നു .നിശബ്ദനായി തല കുനിച്ചു നിന്ന അവനെ നോക്കി ടീച്ചർ “ഗെറ്റ് ഇന്” എന്ന് അമർത്തിയ സ്വരത്തിൽ പറഞ്ഞു. കേട്ടപാടെ അവൻ അവന്റെ സീറ്റിലൊട്ടു ഓടി.

നിശബ്ധതക്ക് സമയ സൂചികളെ ഇത്ര വേകത്തിൽ തിരിക്കാൻ ആകുമോ?ഇന്റർവെൽ സമയത്ത് ഒരു കൂട്ടുകാരാൻ വന്നു ചുമലിൽ തട്ടിയപ്പോഴാണ് അവൻ അറിഞ്ഞത്. മനസ് മറ്റേതോ ലോകത്തിലായിരുന്നു.എന്നും എല്ലാരോടും ചിരിച്ചു സംസാരിച്ചുകൊണ്ടിരുന്ന ആ പയ്യനിലുണ്ടായ മാറ്റം എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു .”എല്ലാവരും!!! ”

മനസ് അവളെ കാണുവാൻ ഓടി കിതച്ചു വന്ന നാളുകൾ അവൻ ഒരു വേദനയോടെ ഓർത്തു.ഓർമയുടെ താളുകൾ ഒരു ചെറു തെന്നൽ സ്പർശത്തിൽ ചലിച്ചു. കാലത്തെയുള്ള സൈക്കിൾ യാത്ര എന്നും പുതുമയുള്ളതായിരുന്നു . ഒരുമിച്ചങ്ങനെ സൈക്കിൾ ഉന്തി നടക്കുമ്പോൾ തോന്നും ഈ ലോകം തന്നെ നമുക്ക് വേണ്ടി തീർത്തതാകും എന്ന്. ഒരുപാടൊരുപാട് സുന്ദരമായിരുന്നു ആ ചെറു പൂകളുള്ള മരങ്ങളും കുളങ്ങളും. ചെരുമഴയിൽ നനഞ്ഞ ഇലകളിൽ നിന്നും താഴോട്ട് പതിക്ക്യാൻ വെംബി നില്കുന്ന മഴത്തുള്ളികൾ നേത്രങ്ങൾക്ക് കുളിർമയെകുന്നതയിരുന്നു . അങ്ങനെ ആ പ്രണയത്തിൽ ഉണ്ടായ ഓരോരോ മധുര നിമിഷങ്ങളും അവന്റെ മനസിലോട്ടു വിളിക്കാത്ത ഒരു അധിധി കണക്കെ കടന്നു വന്നു. അത് അവന്റെ നെത്രങ്ങളെ നനയിപിച്ചു.

കൊഴിഞ്ഞു പോയ ദിനങ്ങളിലെന്നോ അവൻ അവനു അവളോടുള്ള പ്രണയം അറിഞ്ഞു .എന്നാൽ ആ ഇഷ്ടം തനിക്കു ഇത്രമാത്രം വേദനകൾ സമർപിക്കാൻ മാത്രം കഴിവുള്ളതായിരുന്നു എന്ന യാഥാർത്ഥ്യം അവൻ അറിയാൻ ഒരുപാടു വൈകിയിരുന്നു .

ഇന്നും അവൾ സന്തോഷവതിയാണ് . ആ അഴകുള്ള പുഞ്ചിരി ഇന്നും അവള്ക്കുണ്ട്.പിന്നെ പിന്നെ അവളെ കാണുമ്പോൾ അവൻ ചിരിക്കാരുണ്ടായിരുന്നു . “വാടി നിറം മങ്ങിയ ഇല നറു നിലാവിനെ നോക്കി നോക്കി ചിരിക്കുന്നതുപോലെ”!!!.

മനസിന്റെ ശ്രീകോവിലിൻ ഉള്ളിലെ പ്രതിഷ്ഠയെ പൂചിക്കാൻ ആകാത്ത കൈകളെ പ്രകികൊണ്ട് അവൻ തേങ്ങി. എന്തെന്നറിയാതെ ….

A short story by,
Sibeesh Venu

Exit mobile version