Site icon Sibeesh Passion

ഒരു ജീവിത കഥ സഹോദരി

എന്നത്തെയുംപോലെ അമ്മയുടെ ശക്തമായ ശകാരം കേട്ടാണ് രവി അന്നും എഴുന്നേറ്റത് . ഒരു മുറുമുരുപോടെ അവന്‍ അമ്മയോട് ചോതിച്ചു “എന്തിനാ അമ്മേ ഇങനെ കെടന്നു കാറുന്നെ ” അമ്മയുടെ ചുട്ട മറുപടി കേട്ടപ്പോള്‍ ഒരു പൂച്ചകുട്ടിയെ പോലെ അവന്‍ കിടക്കയില്‍നിന്നും എഴുന്നേറ്റു പല്ല് തേക്കാന്‍ പോയി. പല്ല് തേച്ചു കഴിഞ്ഞു അവന്‍ അവന്‍ തീന്മേശയുടെ അടുത്തേക്ക് ഓടി. എവിടെ നിന്നോ ചേച്ചിയുടെ ശബ്ദം കേള്കുന്നുണ്ടായിരുന്നു “ദേ അമ്മേ ഗണപതി തീന്മേശയില്‍ വന്നട്ടുണ്ട്‌, ഇവനൊക്കെ ഒന്ന് കുളിച്ചിട്ടു കഴിച്ചൂടെ , വൃത്തികെട്ടവന്‍ . ഓ പിന്നെ ഇത്ര വൃത്തി ഒക്കെ മതി രവി പറഞ്ഞു . അവന്‍ ചായ കുടിചോണ്ടിരിക്കുംബോല്‍ തന്നെ ചേച്ചി ഓഫീസിലോട്ട് പോയി.

ഇനി നമുക്കെ രവിയെ കുറിച്ച് പറയാം. രവി , എഞ്ചിനീയറിംഗ് കഴിഞ്ഞു ചുമ്മാ ഇരിക്കുന്ന ഒരു ചെക്കന്‍.അങ്ങനെ ചുമ്മാ ഇരിക്കുന്നു എന്ന് പറയാന്‍ പറ്റില്ല . കാലത്തേ ചായകുടി കഴിഞ്ഞാല്‍ പിന്നെ അവന്‍ അവന്റെ കൂടുകാരുടെ അടുത്തേക്ക് ഓടും. ഇങ്ങനെ കഴിച്ചു കഴിച്ചു തേരാ പാര നടക്കുന്ന ഒരു സംഘം ചെക്കന്മാര്‍. നമ്മുടെ രവിയാണ് സംഘത്തിന്റെ തലൈവന്‍ . കാലത്തേ ഉള്ള ചര്‍ച്ചകള്‍ ഒക്കെ കഴിഞ്ഞു പിന്നെ രവി ഉച്ചക്ക് ഉണ്ണാന്‍ മാത്രമേ വീടിലോട്ടു പോവു. പിന്നെ വീണ്ടും തുടങ്ങും ഇത് വരെ വീട്ടിലേക്കായി അവന്‍ ഒന്നും ചെയ്തിട്ടില്ല . അവന്റെ അമ്മ എപ്പോഴും പറയും “ഇന്റെ രാമേട്ടന്‍ ഉണ്ടായിരുന്നെകില്‍ ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നു ” രവിയുടെ അച്ഛന്‍ രവിക്ക് മൂന്ന് വയസുല്ലപ്പോഴേ മരിച്ചുപോയി.

പാവപെട്ട അമ്മയും ചേച്ചിയുമാണ് അവനെ വളര്‍ത്തിയത്‌. എന്നാല്‍ ആ ഒരു വിച്ചരങ്ങലോന്നും രവിക്കില്ല. അവന്റെ കൂട്ടുകാര്‍ക്കിടയില്‍ വിലസി നടക്കുകയാണ് അവന്റെ ഒരേ ഒരു പണി. എന്നത്തേയും പോലെ രവിയും കൂട്ടുകാരും അമ്പലപരംബില്‍ ഒത്തുകൂടി. വളര്‍ന്നു വരുന്ന ടെക്നോളജിയുടെ പോരയ്മയെ പറ്റി അവര്‍ ഒരുപാടു സംസാരിച്ചു. രാഷ്ട്രീയത്തില്‍ നടക്കുന്ന പ്രശ്നങ്ങളും പോംവഴികളും അങ്ങനെ പലതും അവര്‍ ചര്‍ച്ച ചെയ്തു.
സംസരിച്ചങ്ങനെ ഇരുന്നപ്പോള്‍ ആര്‍ക്കും സമയം പോയതറിഞ്ഞില്ല. വെയില്‍ നല്ല വണ്ണം ആയപ്പോള്‍ അവര്‍ എല്ലാവരും അമ്പലത്തിനെ മുന്നിലുള്ള ആള്തരയിലോട്ടു നീങ്ങി. അപ്പോള്‍ ആരോ സിനിമയെ പറ്റി സംസാരിച്ചു . ആ സംസാരം അവസാനിച്ചത്‌ “എന്നാ പിന്നെ ഒരു സിനിമക്ക് പോയാലോ ?” എന്നുള്ള ചോത്യതിലയിരുന്നു. എന്നാ പിന്നെ അങ്ങനെയയികൊട്ടെ!. എല്ലാരും ഒറ്റ സ്വരത്തില്‍ പറഞ്ഞു.

രവി അപ്പോള്‍ ചിന്തിക്കുകയായിരുന്നു , ചേച്ചിയുടെ കമ്പനിയുടെ അടുത്തുകൂടെ വേണം തീയറ്ററില്‍ പോവാന്‍. ചെചിയെങ്ങനും കണ്ടാല്‍ പ്ലാന്‍ മൊത്തം ക്യാന്‍സല്‍ ആകും. ആലോചിച്ചാലോചിച്ച് ഒടിവില്‍ അവനു ഒരു വഴി കിട്ടി. കൂട്ടുകാരന്റെ ബൈക്ക് വാങ്ങി ടൌണ്‍ വഴി ചുറ്റി പോകാം. എന്താ കുറച്ചു ദൂരെ ചുറ്റി പോണം അത്രെയല്ലേ ഉള്ളു. പിന്നെ എനിക്ക് കുറച്ചു നേരം ബൈക്ക് ഓടിക്കുകയും ആവാം. ആ ചെചിയോടൊരു ബൈക്ക് വാങ്ങിത്തരാന്‍ പറഞ്ഞിട്ട് മാസം രണ്ടു കഴിഞ്ഞു . ഇപ്പോഴും അതെ മറുപടി തന്നെ “നീ പോയി ഒരു ജോലി വാങ്ങീട് വാ ബൈക്ക് വാങ്ങിതരം”. ഇവര്ടെയൊക്കെ വിചാരം ഈ ജോലിന്നു പറയാനാ സാധനം നമ്മ വിചാരിച്ച ഉടനെ കിട്ടും എന്നാണ് .

തീയട്ടരില്‍ ഭയങ്കര തിരക്ക് ആയിരുന്നു. പൊതുവേ വിജയുടെ പടങ്ങള്‍ക്കെല്ലാം ഇവിടെ തിരക്കുണ്ടാവരുണ്ട്. അപ്പോള്‍ അവന്‍ ആലോചിച്ചു നമ്മുടെ കേരളത്തില്‍ മാത്രമേ വിജയ്ക്ക് ഫാന്സോക്കെ ഉള്ളു. തമിഴ്നാട്ടില്‍ എല്ലാം തലയാണ് നമ്മുടെ അജിത്‌ അണ്ണന്‍ തന്നെ . ഇന്റര്‍വെല്‍ സമയത്ത് കൂട്ടുകാരെല്ലാവരും ചേര്‍ന്ന് അവര്‍ സാധാരണ ചെയ്യുന്ന പനിയിലോട്ടു തിരിഞ്ഞു. വായ്നോട്ടം.

അങ്ങനെ പടം കണ്ടു തിരിച്ചു പോകുമ്പോള്‍ സമയം ഒരു പാട് വയ്കിയിരുന്നു . എന്തായാലും ചേച്ചി വെട്ടിലോട്ടു പോയികാണും എന്ന് വിചാരിച്ചു അവന്‍ മറ്റു കൂടുകാരുടെ കൂടെ നടന്നാണ് പോയത്. വീടിലോട്ട് പോകുന്ന വഴിയില്‍ ഒരു കവലയുണ്ട്. ആ കവലയില്‍നിന്നു രണ്ടു കിലോമീറ്റര്‍ പോയാല്‍ രവിയുടെ വീട് ആണ്.

മഴകലമയതിനാല്‍ റോഡില്‍ മൊത്തം നല്ല വെള്ളമായിരുന്നു. നല്ല ഇരുട്ടും. കവലയില്‍ ഉണ്ടായിരുന്ന ആകെയുള്ള ഒരു വെളിച്ചം കര്നെരില്‍ ഉള്ള ഒരു സ്ട്രീറ്റ് ലാമ്പ് ആയിരുന്നു. ഇപ്പൊ അതും ഇല്ലണ്ടയിട്ടു രണ്ടാഴ്ചയായി. കൂടുകാരുടെ പതുന്ഘിയുള്ള സംസാരം കേട്ടാണ് രവി ചിന്തയില്‍ നിന്ന് ഉണര്‍ന്നത്. ഒരാള്‍ പറയുന്നുണ്ടായിരുന്നു “എന്തൂട്ട് സ്ട്രക്ച്ചരാഡാ ” എന്റമ്മോ .

രവിയുടെ നോട്ടം അങ്ങനെ റോഡിന്‍റെ അരികിലൂടെ നടക്കുന്ന ആ പെണ്‍കുട്ടിയില്‍ പതിഞ്ഞു. അവന്റെ കണ്ണിലും
ആകസ്മികതയായിരുന്നു. കൂട്ടുകാര്‍ പറയുന്നതു ശരി തന്നെ എന്നാ മട്ടില്‍ അവന്‍ തല ആട്ടി.
അവനു തിടുക്കമായിരുന്നു ആ പെണ്‍കുട്ടിയുടെ മുഖം ഒന്ന് കാണാന്‍. കൂട്ടുകരെക്കള്‍ വെകത്തില്‍ അവന്‍ നടന്നു. പിന്നില്‍ ആരൊക്കെയോ തന്നെ പിന്തുടരുന്നുന്ടെന്നരിഞ്ഞ പെണ്‍കുട്ടി വേഗത്തില്‍ നടക്കാന്‍ തുടങ്ഘി. റോഡില്‍ എങ്ങും ആരും തന്നെ ഉണ്ടായിരുന്നില്ല. രവി ആ പെണ്‍കുട്ടിയുടെ അടുക്കലോട്ടു ഓടി. അടുതെടിയതും അവന്‍ പറഞ്ഞു “അങ്ങനെയങ്ങ് പോയാലോ ? ഞാങ്ങലോന്നെ കാണട്ടെ !. നിന്നെ ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടായി . ഇല്ല്യോഡാ മക്കളെ? കൂടുകാര്‍ എല്ലാം ഒരേ സ്വരത്തില്‍ മൂളി.

രവി ആ പെണ്‍കുട്ടിയുടെ കയ്യില്‍ കയറി പിടിച്ചു പെണ്‍കുട്ടിയെ തിരിച്ചു നിര്‍ത്തി. രവിയുടെ കണ്ണുകള്‍ കലങ്ങി. ഇരു കണ്ണുകളില്‍നിന്നും കണ്ണുനീര്‍ പൊടിഞ്ഞു. അവനു തല കറങ്ങുന്നത് പോലെ തോന്നി. അവന്റെ ശബ്ദം ഇടറി. തൊണ്ടയില്‍ നിന്നും ഒരു ശബ്ദവും പുരതോട്ടു വരുന്നില്ല. അവന്‍ ആകെ കുഴഞ്ഞു . അവന്റെ കൈ
യന്ധ്രികമായി പെണ്‍കുട്ടിയുടെ കൈ വിട്ടു. പെണ്‍കുട്ടി കരഞ്ഞു കൊണ്ട് ഓടി പോയി. അവളുടെ ഓരോരോ കാലടികളും രവിയുടെ നെഞ്ചില്‍ വന്നു വീഴുന്നത് പോലെ തോന്നി അവന്. ഓരോരോ കലോച്ചകളും അവന്റെ ഹൃധയമിടിപിന്‍റെ തലം കൂട്ടി . അവന്‍ ആ നാട് റോട്ടില്‍ ഇരുന്നു.കൂട്ടുകാരന് ഇതെന്തു പറ്റി എന്നറിയാന്‍ കൂട്ടുകാര്‍ അവനരുകില്‍ ഇര്രുന്നു. തന്റെ കൂടുകരോട് രവി തേങ്ങി ” അതെന്റെ ചെചിയാടാ , എന്റെ സ്വന്തം ചേച്ചി. എന്നെ വളര്‍ത്തിയ ചേച്ചി. എന്റെ എല്ലാം. ആ ചേച്ചിയോട് ഞാന്‍ ചെയ്തത് എന്താണ്. ഞാന്‍ എത്ര ക്രൂരനാണ്. ആ രാത്രി മൊത്തം അവന്‍ കരഞ്ഞു. അവന്റെ ഉള്മനസു തെങ്ങികൊടെയിരുന്നു പൊറുക്കാന്‍ പറ്റാത്ത
തെറ്റാണു ഞാന്‍ ചെയ്തത്.

ഒടുവില്‍ അവന്റെ മനസിനെ അവന്‍ സന്ത്വനപെടുത്തി ഒരു പുതിയ തീരുമാനം എടുത്തുകൊണ്ടു. അവനില്‍ ഉറങ്ങികിടക്കുന്ന രവി എന്നാ മ്രുഗത്തെ കൊന്നുകൊണ്ട് . അവന്റെ അമ്മയുടെയും ചേച്ചിയുടെയും സ്വന്തം രവിയായി മാറുക എന്നതായിരുന്നു അവന്റെ തീരുമാനം. അവന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍കാന്‍ അവനു കഴിയട്ടെ.

കൂട്ടുകാരന്മാരെ നമ്മള്‍ എല്ലാവരും ഈ ലോകത്തില്‍ ജീവിക്കുന്നവരാണ് . ഈ ലോകം പുരുഷന്മാര്‍ക്ക് മാത്രം ഉള്ളതല്ല . നമ്മളെ നമ്മലക്കുന്നത് നമ്മുടെ കുടുംഭാവും സമൂഹവും ആണ്. അവിടെ അമ്മയുണ്ട്‌, ചെചിയുണ്ട്, അനുച്ചത്തിയുണ്ട് എല്ലാവരും ഉണ്ട്. നമുക്ക് വേണ്ടി മാത്രം ജീവിക്കുന്നത് ജീവിതമല്ല. നമ്മുടെ ജീവിതമായ അമ്മയെയും ചേച്ചിയെയും അനുച്ചതിയെയും കാത്തു രേക്ഷികേണ്ടത് നമ്മുടെ കടമയാണ് . അത് മരകതിരിക്കുക .

എന്ന് സ്വന്തം
സിബീഷ് വേണു

Exit mobile version